കൊച്ചി: ആധുനിക സംവിധാനങ്ങളിലൂടെയുള്ള വായന വായനക്കാരനെ അവനവനിലേക്ക് ചുരുക്കുന്നു. യന്ത്രം കൊണ്ടുവന്നു തരുന്നത് വായിക്കാന്‍ തുടങ്ങുമ്പോള്‍, പിന്നീട് യന്ത്രം നമ്മെ വായിക്കാന്‍ തുടങ്ങുന്നുവെന്ന വസ്തുത മനസിലാക്കണം. വിവര ശേഖരണത്തിന് ആളുകളെ സമീപിച്ചിരുന്ന കാലം മാറി, മനുഷ്യനെ വേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു.
എഴുത്തുകാരന്റെ സര്‍ഗാത്മകത, സാഹിത്യത്തിന്റെ അനുഭവം എന്താണെന്ന ചോദ്യം കടന്നുവരുന്നുവെന്നും പി എഫ് മാത്യൂസ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സമൂഹത്തില്‍ നിന്ന് വ്യക്തിയിലേക്ക് ചുരുങ്ങുന്ന വായന' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരത മാതാ കോളേജ് മലയാള വിഭാഗം അധ്യാപകന്‍ റവ. ഡോ. വര്‍ഗീസ് തൊട്ടിയില്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ് സി എം ഐ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാമണ്ഡലം അരവിന്ദ്, പൂതന മോക്ഷം കഥകളി അവതരിപ്പിച്ചു.