Kerala

ചാവറ ജയന്തിയും യേശു ചരിതം ഭരതനാട്യാവതരണവും ഫെബ്രുവരി 10 ന്

Sathyadeepam

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററില്‍ തീയേറ്റര്‍ ഹാളില്‍ ഫെബ്രുവരി 10 ന്  ചാവറ ജയന്തി ദിനത്തില്‍ വൈകൂന്നേരം 5.30 ന്  ചാവറ ജയന്തി പ്രഭാഷണം ആലുവ മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ, സ്റ്റാന്‍ലി പുല്‍പ്രയില്‍ നടത്തും,

തുടര്‍ന്ന് 'യേശു ചരിതം' , ഭാരത നാട്യം, പ്രശസ്ത നര്‍ത്തക ദമ്പതികളായ  ഷഫീക്കുദീനും ഭാര്യ ഷബാന ഷഫീക്കുദീനും ചേര്‍ന്ന് അവതരിപ്പിക്കുന്നു.  പത്മഭൂഷണ്‍ വി പി ധനഞ്ജയന്റെ ശിഷ്യന്മാരായ  ഷഫീക്കുദീനും ഭാര്യ ഷബാന ഷഫീക്കുദീനും ഒരു പതിറ്റാണ്ടിലേറെയായി ഒരുമിച്ച് ഭരതനാട്യം നൃത്തം അവതരിപ്പിക്കുന്നു.

ഷഫീക്കുദീനും ഷബാനയും ഒരേ  താളത്തില്‍  നൃത്തം ചെയ്യുമ്പോള്‍, പരമ്പരാഗത ഇടങ്ങളില്‍ നൃത്തം ചെയ്യുകയും ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുക മാത്രമല്ല, മുസ്ലീം ദമ്പതികള്‍ മറ്റ്   കലാകാരന്മാര്‍ക്ക് പുതിയ പാത തുറന്നുകൊടുക്കുകകൂടിയാണ് ചെയുന്നത്.

യേശുവിന്റെ ജീവിത ചരിത്രത്തെ ഇതിവൃത്തമാക്കി ഭരതനാട്യം അവതരിപ്പിക്കുന്നത് ആദ്യമായാണ്. പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കലാണ് ഈ ആശയത്തിന് ഇവര്‍ക്ക് പ്രചോദനം നല്‍കിയത് .പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.  അനില്‍ ഫിലിപ്പ് സി.എം.ഐ. അറിയിച്ചു.

മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തില്‍

ക്രിസ്ത്യന്‍ ക്ഷേമബോര്‍ഡ് ദുരുദ്ദേശ്യപരമായേക്കാമെന്നു നിരീക്ഷകര്‍

വിശുദ്ധ അനിസെത്തൂസ് (166) : ഏപ്രില്‍ 17

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ട്രംപിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍