അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

Published on

അങ്കമാലി: നഴ്‌സുമാരുടെ ശമ്പള വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുമിച്ച വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല ആശ്വാസമായി ഒരു നിശ്ചിത തുക നൽകാമെന്ന മാനേജ്മെൻ്റ് തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് സമരം അവസാനിപ്പിച്ചത് സ്വാഗതാർഹമാണെന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രി അധികൃതർ.

അതിരൂപതാ വികാരി ജനറൽ മോൺ. ആൻ്റോ ചേരാംതുരുത്തിയുടെ സാന്നിദ്ധ്യത്തിലായിരുന്നു, യു എൻ എ ഭാരവാഹികളുമായി ചർച്ച.

വികാരി ജനറാളിനു പുറമേ, അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഐക്കോ കോഡിനേറ്റർ വിൽസൺ, അഡ്വ. ജോയിസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, ജോയിൻ്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് പെന്തേമ്പിള്ളി എന്നിവരും, യു എൻ എ ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ, സിബി മോൾ, മോൻസി ജോൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സമരത്തിലായിരുന്ന എല്ലാ നഴ്‌സുമാരും തിരികെ ജോലിയിൽ പ്രവേശിക്കാനും തീരുമാനമായി.

logo
Sathyadeepam Online
www.sathyadeepam.org