Kerala

അമലയില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

Sathyadeepam

അമല മെഡിക്കല്‍ കോളേജില്‍ ഡൗണ്‍ സിന്‍ഡ്രം ബാധിച്ച കുട്ടികളുടെ ചികിത്സക്കായ് ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഐ.എ.പി. സെക്രട്ടറി ഡോ. പവന്‍ മധുസൂദനന്‍, തൃശ്ശൂര്‍ ഡൗണ്‍ സിന്‍ഡ്രം സൊസൈറ്റി ട്രസ്റ്റി എം.എസ്. രജനി, ഫാ. ഡെല്‍ജോ പൂത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. എസ്. രാംരാജ്, ഡോ. റിയ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച ഗബ്രിയേല്‍ എന്ന കുട്ടിയുടെ വിവിധ കഴിവുകളെ അധികരിച്ച് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും നടന്നു.

പ്രകാശത്തിന്റെ മക്കള്‍ [09]

വചനമനസ്‌കാരം: No.123

'നോട്ട' ഭൂരിപക്ഷം നേടിയാല്‍...

അക്രമത്തിന്റെ തിരിച്ചുവരവ്

സംസ്ഥാന സാഹിത്യ ശില്പശാലയില്‍