എറണാകുളം റെയിൽവേ സ്റ്റേഷൻ ഏരിയ മാനേജർ ചൈൽഡ് ലൈൻ സേ ദോസ്തി വീക്ക്‌ ഉദ്ഘാടനംചെയ്യുന്നു. എസ്. ഐ അജയൻ, സ്റ്റേഷൻ മാനേജർ കെ. പി. ബി പണിക്കർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ജില്ലാ കോർഡിനേറ്റർ അരുൺ തങ്കച്ചൻ, കൗൺസിലർ അമൃത ശിവൻ എന്നിവർ സമീപം. 
Kerala

ചൈൽഡ് ലൈൻ സേ ദോസ്തി വീക്ക്‌ ഉദ്ഘാടനം ചെയ്തു

Sathyadeepam

എറണാകുളം : ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ നടത്തുന്ന ചൈൽഡ് ലൈൻ സേ ദോസ്തി വീക്കിന് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ തുടക്കം കുറിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന ക്യാമ്പയിൻ ഏരിയ മാനേജർ നിതിൻ നോർബെർട്ട് ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും, പരിസരങ്ങളിലുമായി കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിനും, അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി 12 പേരടങ്ങുന്ന ടീം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനസജ്ജമാണ്. നോർത്ത്, ഇടപ്പള്ളി, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ യാത്രക്കാർക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ടാഗ് ക്യാമ്പയിൻ സംഘടിപ്പിച്ചുവെന്ന് റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 1098 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാവുന്നതാണ്. എറണാകുളം ജില്ലയിലെ യാത്രികർക്ക് 0484 - 2981098 (എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ) എന്ന നമ്പറിലേക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, സ്റ്റേഷൻ മാനേജർ കെ. പി. ബി പണിക്കർ, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, ജില്ലാ കോർഡിനേറ്റർ അരുൺ തങ്കച്ചൻ, ചൈൽഡ് ലൈൻ കൊച്ചി കോർഡിനേറ്റർ ഹരി, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി