Kerala

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാധ്യമ സന്ദേശം ചാക്യാര്‍കൂത്ത് രൂപത്തില്‍

Sathyadeepam

കൊച്ചി: ലോക മാധ്യമ ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമ സന്ദേശം 'ഹൃദയം കൊണ്ട് കേള്‍ക്കുക ' ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിക്കും. കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂണ്‍ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് പാലാരിവട്ടം പി.ഓ.സിയില്‍ വച്ചായിരിക്കും ചാക്യാര്‍കൂത്ത് നടക്കുക. കേരളത്തിലെ തന്നെ ഏക ക്രൈസ്തവ ചാക്യാരായ ഡോ. ജാക്സണ്‍ തോട്ടുങ്കലാണ് ചാക്യാര്‍കൂത്ത് നടത്തുന്നത്. പരിപാടി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജ്യന്യമായിരിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രാഹം ഇരിമ്പിനിക്കല്‍ അറിയിച്ചു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16