Kerala

107-ാം ജന്മദിനാഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

Sathyadeepam

പുത്തന്‍പീടിക: സെന്റ് ആന്റണീസ് പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ 107-ാം ജന്മദിനാഘോഷം ആദ്യത്തെ ദിവ്യബലിക്കുശേഷം പള്ളിയങ്കണത്തില്‍ നടത്തി.

സമുദായത്തിന്റെയും, പൊതുസമൂഹത്തിന്റെയും ഉന്നതിക്കും, നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന വളരെ ശക്തിയായി മുന്നോട്ട് നീങ്ങുന്നു.

പതാക ഉയര്‍ത്തിക്കൊണ്ട് ആരംഭിച്ച ജന്മദിനാഘോഷം യൂണിറ്റ് ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ജോഫിന്‍ അക്കരപട്ട്യേക്കല്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് ജന്മദിന സന്ദേശം നല്‍കി. പാദുവ മദര്‍ സുപ്പീരിയര്‍ സി. ഷിജി ആന്റോ മുഖ്യാതിഥിയായിരുന്നു.

ജെസ്സി വര്‍ഗീസ്, ലൂയീസ് താണിക്കല്‍, കെ എ വര്‍ഗീസ്, ആല്‍ഡ്രിന്‍ ജോസ്, ആനി ജോയ് എന്നിവര്‍ പ്രസംഗിച്ചു. വിന്‍സെന്റ് കുണ്ടുകുളങ്ങര, ഷാജു മാളിയേക്കല്‍, എ സി ജോസഫ്, വിന്‍സെന്റ് മടാശ്ശേരി, ആന്റോ തട്ടില്‍ മണ്ടി, ആന്റോ പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിജ്ഞ പുതുക്കലും, മധുരവിതരണവും നടത്തി.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)