Kerala

കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അധ്യാപക അവാര്‍ഡുകള്‍

Sathyadeepam

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ സംസ്ഥാന സമിതിയുടെ 2018-19 വര്‍ഷത്തെ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. LP, UP, HS, HSS വി ഭാഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അധ്യാപകര്‍ക്കുള്ളതാണ് അവാര്‍ഡുകള്‍. കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമ്മേളനത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അവാര്‍ഡ് ജേതാക്കള്‍ – എല്‍പി വിഭാഗം: ശ്രീമതി ബ്രിജിറ്റ് പി.ഇ., പ്രധാനാധ്യാപിക, വിമല എ.എല്‍.പി. സ്കൂള്‍, ഭീമനടി, കാസര്‍ ഗോഡ്. യുപി വിഭാഗം: ശ്രീ. ജേക്കബ് അഗസ്റ്റിന്‍, പ്രധാനാധ്യാപകന്‍, സെന്‍റ് ജോസഫ്സ് യുപി സ്കൂള്‍, ഒയ്യാറ്റുപറമ്പ്, തലശ്ശേരി അതിരൂപത. എച്ച്എസ് വിഭാഗം: റവ. സിസ്റ്റര്‍ മരിയ സി.എം.സി., പ്രധാനാധ്യാപിക, സേക്രട്ട് ഹാര്‍ട്ട് സിജിഎച്ച്എസ് തൃശൂര്‍. എച്ച്എസ്എസ് വി ഭാഗം: ശ്രീ. സി.റ്റി. വര്‍ഗീസ് എച്ച്എസ്എസ്ടി, പോപ് പയസ്  ഹയര്‍ സെക്കന്‍ഡ റി സ്കൂള്‍, കാറ്റാനം, മാവേലിക്കര രൂപത.

2018-19 വര്‍ഷത്തിലെ ടീച്ചേഴ്സ് ഗില്‍ഡിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ രൂപത വിദ്യാഭ്യാസ ഏജന്‍സിയും, അങ്കമാലി മേരി മാതാ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹത നേടി.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും