Kerala

കര്‍ദിനാള്‍ പാറേക്കാട്ടിലിന്‍റെ ദര്‍ശനങ്ങള്‍ വഴികാട്ടി : മാര്‍ എടയന്ത്രത്ത്

Sathyadeepam

അങ്കമാലി: കര്‍ദി. ജോസഫ് പാറേക്കാട്ടിലിന്‍റെ ദര്‍ശനങ്ങളും സഭാവീക്ഷണങ്ങളും സഭയ്ക്കും സമൂഹത്തിനും വഴികാട്ടിയാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കര്‍ദിനാള്‍ പാറേക്കാട്ടിലിന്‍റെ സഭാവീക്ഷണങ്ങളും സംഭാവനകളും എന്ന വിഷയത്തില്‍ അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ നടന്ന പഠനശിബിരം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. പോള്‍ തേനായന്‍, റവ. ഡോ. ആന്‍റണി നരികുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. അങ്കമാലി ബസിലിക്ക വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ മോഡറേറ്ററായിരുന്നു. പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു. സുബോധന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, ഫാ. സുരേഷ് മല്പാന്‍, പി.ടി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം