നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തന സംഘടനയ്ക്കുള്ള പുരസ്‌കാരം സിയാല്‍ എം.ഡി.എസ്. സുഹാസ് ഐ.എ.എസ് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന് സമ്മാനിക്കുന്നു. മാര്‍ട്ടിന്‍ ജേക്കബ്, ക്ഷേമ സന്ദീപ്, തോമസ് കടവന്‍, ജോണ്‍സണ്‍ മാത്യു, അനീഷ് അരവിന്ദ്, എന്‍. ശ്രീജിത്ത് എന്നിവര്‍ സമീപം. 
Kerala

സഹൃദയയ്ക്ക് മികച്ച സാമൂഹ്യ പ്രവര്‍ത്തന സംഘടനയ്ക്കുള്ള പുരസ്‌കാരം

Sathyadeepam

കൊച്ചി : നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കേരള ചാപ്റ്റര്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തന സംഘടനയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയ്ക്ക് ലഭിച്ചു. ആറു പതിറ്റാണ്ടുകാലത്തെ സാമൂഹ്യ, പാരിസ്ഥിതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരം. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച എന്‍.ഐ.പി.എം. കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന് അമ്പതിനായിരം രൂപയും സാക്ഷ്യപത്രവുമടങ്ങിയ പുരസ്‌കാരം കൈമാറി. എന്‍.ഐ.പി.എം. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു, സെക്രട്ടറി ക്ഷേമ സന്ദീപ്, സഹൃദയ ചീഫ് കണ്‍സള്‍ട്ടന്റ് തോമസ് കടവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം