Kerala

ഏഴുന്നൂറോളം പുസ്തകങ്ങള്‍ സമ്മാനിച്ചു

Sathyadeepam

സത്യത്തിലും നീതിയിലും വളരാനുള്ള ഫലപ്രദമായ ഔഷധമാണ് വായന. വായിച്ചു വളരാത്താവന് സമഗ്രമായ വികാസം പ്രാപ്യമല്ലെന്നും വായന നമ്മുടെ സംസ്‌കാരത്തിന്റെ വിസ്മരിക്കാനാവാത്ത ഘടകമായി മാറണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ പുസ്തക ശേഖരത്തില്‍നിന്ന് ഏഴുന്നൂറോളം പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയിലേക്കായി ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ബെന്നറ്റ് റോഡിലുള്ള 'അമ്മവീട്ടില്‍' നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചെരുവില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെ ഒരു പ്രവാഹമാണ് ഡോ. ആലപ്പാട്ടിന്റെ രചനകള്‍ തനിക്ക് പ്രിയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ആയിരം പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫാ. ആലപ്പാട്ട് പറഞ്ഞു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട