Kerala

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി - കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ ശാക്തീകരണ സെമിനാറിന്  ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി. അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ക്രിസ്തുവിന്റെ രൂപാന്തരീകരണം : ആഗസ്റ്റ് 6

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് സമ്മാനിച്ചു

സഹൃദയ ഔഷധ വന പദ്ധതിക്കു തുടക്കമായി

മേക്കാട് സെന്‍മേരിസ് കത്തോലിക്കാപള്ളിയില്‍ നേതൃസംഗമം നടത്തി

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.13]