സഹൃദയ ഔഷധ വന പദ്ധതിക്കു തുടക്കമായി

സഹൃദയ ഔഷധ വന പദ്ധതിക്കു തുടക്കമായി
Published on

പൊന്നുരുന്നി: സമൂഹത്തിൽ വർധിച്ചു വരുന്ന രോഗാതുരതയെ പ്രതിരോധിക്കാൻ ഔഷധ സസ്യങ്ങളുടെ പരിപാലനവും ശരിയായ ഉപയോഗവും സഹായിക്കുമെന്ന് കെ. ബാബു എം.എൽ.എ. അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നൈവേദ്യ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഔഷധവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർ വേദ മരുന്നുകൾ നിർമിക്കാൻ ആവശ്യമായ ഔഷധസസ്യങ്ങൾക്ക് ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഒരു വരുമാനദായക പദ്ധതിയായും ഔഷധവന പരിപാലനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നുരുന്നിയിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ അധ്യക്ഷനായിരുന്നു.

നൈവേദ്യ ആയുർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സിസ്റ്റർ ആൻജോ നൈവേദ്യ തയ്യാറാക്കിയ ആയുർ വേദ ഉത്പന്നങ്ങളുടെയും മെഡിക്കൽ ഓഫീസർ ഡോ. സി. അനഘൻ ഔഷധ വന പദ്ധതിയുടേയും വിശദീകരണം നടത്തി. ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ ടി.പി. രാജേഷ് കർക്കിടക ഔഷധ കിറ്റിൻ്റെ വിതരണോദ്ഘാടനവും കെ. ബാബു ഔഷധസസ്യങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ജിജോയ് ജോസഫ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org