കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് സമ്മാനിച്ചു
Published on

കോട്ടയം: മംഗളം പബ്‌ളിക്കേഷന്‍സിന്റെ 56-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ്  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സമ്മാനിച്ചു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍സ് ക്ലബിലെ സ്പീക്കര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി,  ജോസ് കെ. മാണി എം.പി,  ആന്റോ ആന്റണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ഡീന്‍ കുര്യാക്കോസ് എം.പി., എ.എ റഹീം എം.പി, ജെബി മേത്തര്‍ എം.പി, ദൂരദര്‍ശന്‍ ഡി.ജി സതീഷ് നമ്പ്യാര്‍, മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1964 സെപ്റ്റംബര്‍ 14ന് സൊസൈറ്റിസ് രജിസ്ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മദ്ധ്യകേരളത്തിലെ 5 ജില്ലകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നടപ്പിലാക്കി വരുന്ന സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ നൈപുണ്യം വികസനം, കാര്‍ഷിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍,

കുടുംബ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സുരക്ഷ ബോധവല്‍ക്കരണ പരിപാടികള്‍, മണ്ണ് ജല കൃഷി പരിസ്ഥിതി സരംക്ഷണ പ്രവര്‍ത്തനങ്ങള്‍, ദുരന്ത പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സ്വയം തൊഴില്‍ സംരംഭകത്വ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, മൈക്രോ ക്രെഡിറ്റ് ലോണ്‍, ജീവകാരുണ്യ നിധി ചികിത്സാ സഹായ വിതരണം,

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍, ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കെ.എസ്.എസ്.എസിനെ ദേശീയ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org