Kerala

മദ്യനയത്തിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍

Sathyadeepam

കൊച്ചി: സര്‍ക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിന് ചെങ്ങന്നൂരില്‍ ശക്തമായ മറുപടി നല്‍കാനും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും പാലാരിവട്ടം പി. ഒ.സി.യില്‍ ചേര്‍ന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ഏകദിന സമ്മേളനം തീരുമാനിച്ചു. ഏപ്രില്‍ 20 ഉച്ചയ്ക്ക് 2-ന് വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും മത-സാമൂഹ്യ നേതാക്കളെയും പങ്കെടുപ്പിച്ച് മദ്യവിരുദ്ധ വിശാലസഖ്യത്തിന്‍റെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

മദ്യനയത്തിനെതിരെ നടത്തിയ ഏകദിന ബഹുജന ഉപവാസ സമ്മേളനം കെ.പി.സി.സി. മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് മുഖ്യസന്ദേശം നല്‍കി. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അദ്ധ്യക്ഷനായിരുന്നു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ടി.എം. മുജീബ് റഹ്മാന്‍, തങ്കച്ചന്‍ വെളിയില്‍, ആന്‍റണി ജേക്കബ് ചാവറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, ജോസ് ചെമ്പിശേരി, പ്രൊഫ. കെ. കെ. കൃഷ്ണന്‍, ഫാ. ദേവസ്സി പന്തലുക്കാരന്‍, ഷൈബി പാപ്പച്ചന്‍, ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം