Kerala

നവസംവിധായക പുരസ്‌കാരം നല്കി

Sathyadeepam

കേരള ഫിലിം ക്രിട്ടിക്‌സിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടിയ ഫാ. റോയി കാരക്കാട്ട് കപ്പൂച്ചിനെ, ചേര്‍പ്പുങ്കല്‍ ബിവിഎം കോളജില്‍ നടന്ന ചടങ്ങില്‍ നവസംവിധായക പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, സിനിമ പഠന വിഭാഗം മേധാവി നെബി അഗസ്റ്റിന്‍, ഫാ. ജോസഫ്് മുണ്ടയ്ക്കല്‍, റവ. ഡോ. ജോര്‍ജ്ജ് അമ്പഴത്തുങ്കല്‍, ഫാ. ജോസ് തറപ്പേല്‍, ഡോ. പി ജെ സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ മുത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫാ. റോയി സംവിധാനം ചെയ്ത "കാറ്റിനരികെ" എന്ന ചലച്ചിത്രമാണ് ഫിലിം ക്രിട്ടിക്‌സിന്റെ പുരസ്‌ക്കാരം നേടിയത്. കോളജിലെ സിനിമ പഠന വിഭാഗത്തിലെ അധ്യാപകരും ഈ സിനിമയ്ക്കു പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുമായ സ്മിറിന്‍ സെബാസ്റ്റ്യന്‍, ആനന്ദ് ദാമോദര്‍ എന്നിവരെയും തദവസരത്തില്‍ ആദരിച്ചു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി