Kerala

അതിരൂപത കര്‍മ്മസേന രൂപീകരിച്ചു

Sathyadeepam

തൃശൂര്‍: തൃശൂര്‍ അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ കര്‍മ്മസേന രൂപീകരിച്ചു. ആര്‍ച്ച്ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ് ഘാടനം ചെയ്തു. കര്‍മ്മസേന അതിരൂപത ക്യാപ്റ്റനായി ആന്‍റോ തൊറയനെയും വൈസ് ക്യാപ്റ്റന്മാരായി മാര്‍ട്ടിന്‍ പോള്‍, മിനി ഡെന്നി എന്നിവരെയും തിരഞ്ഞെടുത്തു. അതിരൂപതാ പ്രസിഡന്‍റ് അഡ്വ. ബിജു കുണ്ടുകുളം അദ്ധ്യക്ഷതവ ഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എന്‍.പി. ജയ്സന്‍, ഭാരവാഹികളായ ജോണ്‍സണ്‍ ജോര്‍ജ്, ജോയ്സി ആന്‍റണി, സി.എല്‍. ഇഗ്നേഷ്യസ്, റീത്ത ഡേവീസ്, കെ.സി. ഡേവീസ് എ ന്നിവര്‍ പ്രസംഗിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും