Kerala

ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ പുരസ്‌കാരം വിമല വര്‍മ്മയ്ക്ക്

Sathyadeepam

മലയാള സിനിമാ രംഗത്തെ ആദ്യമലയാളി നിര്‍മ്മാതാവ്, മാവേലിക്കര രാജാരവിവര്‍മ്മ സ്‌ക്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് സ്ഥാപക  പ്രിന്‍സിപ്പാള്‍, കേരള സംഗീത നാടക അക്കാദമി  ലളിതകല അക്കാദമി, കേന്ദ്ര ലളിതകല അക്കാദമി അംഗം,  കേരളത്തിലെ ആദ്യ സ്റ്റുഡിയോ തുടങ്ങിയ നിരവധി കലാമേഖലകളില്‍ പ്രസിദ്ധനായിരുന്ന ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്റെ സ്മരണാര്‍ത്ഥം പി.ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022-ലെ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ പുരസ്‌കാരം ശ്രീമതി വിമല വര്‍മ്മയ്ക്ക് നല്‍കുന്നു.  25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നിര്‍മ്മല എന്ന സിനിമയില്‍ രണ്ട് ഗാനങ്ങള്‍ പാടുകയും, അഭിനയിക്കുകയും ചെയ്ത വ്യക്തിയാണ് വിമല വര്‍മ്മ. നിര്‍മ്മല സിനിമയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 19ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍  പുരസ്‌കാരം നല്‍കുമെന്ന് ജനറല്‍ കണ്‍വീനര്‍മാരായ പി. ജെ. ചെറിയാന്‍ (ജൂനിയര്‍), സാലു ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം