Kerala

ആര്‍ച്ച്ബിഷപ്സ് സ്നേഹ ഭവന പദ്ധതിയുടെ ഉദ്ഘാടനം

Sathyadeepam

സമൂഹത്തിലെ നാനാജാതി മതസ്ഥരായ ഭവനരഹി തര്‍ക്ക് ഒരു സാന്ത്വന സ്പര്‍ശമായി വരാപ്പുഴ അതിരൂപതയുടെയും അതിന്‍റെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ഭവനപദ്ധതിയായ "ആര്‍ച്ച്ബിഷപ്സ് സ്നേഹ ഭവനപദ്ധതി"യുടെ ഉദ്ഘാ ടനം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു. ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാ ണെന്നും അത് സാക്ഷാത്കരിക്കുവാന്‍ സാധിക്കാത്ത ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. സന്മനസ്സുള്ള അഭ്യുദയകാംക്ഷികളുടെ സംഭാവനകള്‍ സ്വീകരിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുക. പ്രസ്തുത യോഗത്തില്‍ ഏതാനും വ്യക്തികളുടെ സംഭാവനകള്‍ ആര്‍ച്ച്ബിഷപ് സ്വീകരിക്കുകയും ചെയ്തു. ചടങ്ങില്‍ ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി ഒരു വ്യക്തിക്ക് ധനസഹായം നല്‍കുകയും ചെയ്തു. അതോടൊപ്പം ഇഎസ്എസ്എസ്സും കാരിത്താസ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കി വരു ന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷപദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ രോഗികള്‍ക്കായുളള ചികിത്സാ ധനസഹായവും ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജൈവകൃഷി പ്രോത്സാഹനത്തിനായി ഗ്രോബാഗുകളും നല്‍കി. തുടര്‍ന്ന് ചടങ്ങില്‍ ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്‍റണി റാഫേല്‍ കൊമരംചാത്ത്, അസി. ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഇഎസ് എസ്എസ് ജനറല്‍ ബോഡി മെമ്പര്‍ റാഫേല്‍ കളത്തിവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും