കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ  ദ്വിദിന സമ്മേളനം ഉദ്ഘാടനം അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ കോതമംഗലം രൂപതാധ്യക്ഷൻ  മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.ചാൻസിലർ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പാസ്റ്ററല്‍ കൗണ്‍സില്‍  സെക്രട്ടറി ഡോ.ജൂബി മാത്യു,പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം,ബിഷപ്പ്  മാര്‍ ജോസ് പുളിക്കല്‍, സിഞ്ചെല്ലൂസ് റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തടത്തില്‍,  ബിനീഷ് ജോസഫ് കളപുരക്കൽഎന്നിവർ സമീപം 
Kerala

അല്മായരുടെ പ്രേഷിതത്വം ക്രിസ്തീയ ദൈവവിളിയാണ് : മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

Sathyadeepam

കാഞ്ഞിരപ്പള്ളി : ആധുനിക കാലഘട്ടത്തിൽ സഭയുടെ പുരോഗതിക്ക് അൽമായ പ്രേക്ഷിതത്വം പുതിയ തലങ്ങളിലേക്ക് കടക്കണം എന്നും രൂപതയുടെയും ഇടവകകളുടെയും കുടുംബങ്ങളുടെയും ആത്മീയ ശക്തികരണത്തിന് ആവശ്യമായ പോസിറ്റീവ് കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവെക്കുന്ന ഒരു വേദിയായി പാസ്റ്ററൽ കൗൺസിൽ മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാനും കോതമംഗലം രൂപത ബിഷപ്പുമായ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പറഞ്ഞു.സീറോ മലബാർ സഭയുടെ തനിമയും പൈതൃകവും ഉൾക്കൊണ്ടുക്കൊണ്ട് സിനഡാലിറ്റിയിൽ അധിഷ്ഠിതമായ ഒരു നവീകരണമാണ് ഇന്നത്തെ സഭ ആഗ്രഹിക്കുന്നത് എന്ന് പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്  മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍  വിശദീകരിച്ചു.

അമൽ ജ്യോതി കോളേജ്  ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.രൂപതയുടെ സുവർണ്ണ ജൂബിലിയുടെ ഒരുക്കങ്ങളുടെ തുടക്കമെന്നവണ്ണം ആരംഭിച്ച  സഹയാത്ര സംഗമം രൂപതയിൽ മുഴുവൻ പുത്തൻ ഉണ്ണർവ് പകർന്നു നൽകുകയുണ്ടായെന്നും  അതിന്റെ തുടർച്ച എന്നവണ്ണം രൂപതയുടെ ആത്മീയവും ഭൗതികവുമായ മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് വഴിതെളിക്കാൻ രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിനു സാധിക്കട്ടെ എന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ആശംസിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ബിനീഷ് ജോസഫ് കളപുരക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

രൂപതയിലെ വിവിധ കമ്മീഷനുകളുടെ രൂപീകരണം  വികാരി ജനറാളും ചാൻസിലറുമായ റവ.ഡോ. കുര്യൻ താമരശ്ശേരി പ്രഖ്യാപിച്ചു .തുടർന്ന് രൂപതയിലെ വിവിധ ഡിപ്പാർട്മെന്റുകളുടെയും സംഘ്‌ടനകളുടെയും പ്രവർത്തനങ്ങൾ ഡയറക്ടർമാർ വിശദീകരിച്ചു.സിഞ്ചെല്ലൂസ്  റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മോഡറേറ്റർ ആയിരുന്നു.സോഷ്യൽ ആൻഡ് ഹെൽത്ത്, ചാരിറ്റി ,എജുക്കേഷൻ, പാസ്റ്ററൽ ആനിമേഷൻ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻ ,റിന്യൂവൽ ആക്ടിവിറ്റീസ്, റിലീജിയസ് ആൻഡ് ഫോർമേഷൻസ്, ചർച്ച് എക്സ്റ്റൻഷൻ എന്നീ എട്ട്‌  കമ്മീഷനുകളുടെ ചെയർമാൻമാരായി ഫാ. തോമസ് കുന്നത്തുപുരയിടം ,ഫാ. സെബാസ്റ്റ്യൻ പെരുന്നിലം, ഫാ.ഡൊമിനിക് അയലുപറമ്പിൽ, ഫാ, സ്റ്റാൻലി പുള്ളോലിക്കൽ, ഫാ. ജോൺ മതിയത്ത്, ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ഫിലിപ്പ് തടത്തിൽ എന്നിവരും സെക്രട്ടറിമാരായി യഥാക്രമം ബേബി കണ്ടത്തിൽ, ഡോ. ജോസ് കല്ലറയ്ക്കൽ, സിജോ പുത്തനങ്ങാടി , തോമസ് വെള്ളാപ്പള്ളി, റെജി ജോസഫ് പുല്ലുതുരുത്തിയിൽ,എബ്രഹാം കൂമ്പുക്കൽ . ഡോ. സാജു കൊച്ചുവീട്ടിൽ,വർഗീസ് പുതുപ്പറമ്പിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ദിവസം  രാവിലെ മാർ മാത്യു അറക്കൽ പിതാവിന്റെ കാർമികത്വത്തിൽ  വിശുദ്ധ കുർബാന അർപ്പിച്ചു.അല്മായരുടെ സഭയിലുള്ള പങ്കാളിത്തത്തെ കുറിച്ച് കെസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി ഡോ. കെ എം ഫ്രാൻസിസ് ക്ലാസുകൾ നയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പഠനത്തിനുശേഷം ഇവിടെ ജോലി കണ്ടെത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസം സ്കിൽ ഓറിയന്റഡ് ആക്കണമെന്നു അദ്ദേഹം നിർദേശിച്ചു.

ലോക്കൽ നർസിസം  മാറപ്പെടണം. എൻറെ ഇടവക എൻറെ കുടുംബം തുടങ്ങിയ ചിന്തകളിൽ നിന്നും ഗ്ലോബൽ ആയി ചിന്തിക്കാനുള്ള പ്രവണത ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടർന്ന് മാർ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകി.വിശ്വാസത്തിൻറെ ബന്ധമാണ് പാസ്റ്റർ കൗൺസിലിന്റെ അടിസ്ഥാനമെന്നും  ഈ ബന്ധത്തിൽ അടിയുറച്ച കൂട്ടായ്മ സമൂഹനന്മയ്ക്ക് കാരണമാകുംഎന്നും പിതാവ് പറഞ്ഞു.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ ജൂബി മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു. ഉച്ച ഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.
വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ്  റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തടത്തില്‍,  റവ.ഡോ .മാത്യു പായിക്കാട്ട് , ഫാ, സ്റ്റാൻലി പുള്ളോലിക്കൽ,  പാസ്റ്ററല്‍ കൗണ്‍സില്‍  സെക്രട്ടറി ഡോ.ജൂബി മാത്യു, ഷെവലിയാർ വി സി സെബാസ്റ്റ്യൻ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു