വരാപ്പുഴ അതിരൂത കെ.സി ബി സി മദ്യ വിരുദ്ധ സമിതി പോണേല്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഇടവകയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറില്‍ സംസ്ഥാന വക്താവ് അഡ്വ ചാര്‍ളി പോള്‍ ക്ലാസെടുക്കുന്നു. എം.വി ജോര്‍ജ് മാക്കാപറമ്പില്‍ ,ഫാ അഗസ്റ്റിന്‍ ബൈജു, ഫാ.ജോര്‍ജ് കുറുപ്പത്ത്, ഷാജന്‍ പി ജോര്‍ജ് എന്നിവര്‍ സമീപം 
Kerala

ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ നടത്തി

Sathyadeepam

കൊച്ചി : വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി, മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പോണേല്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഇടവകയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ വികാരി ഫാ.ജോര്‍ജ് കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു.

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാര്‍ളി പോള്‍, സിസ്റ്റര്‍ ഡോ ദിയ ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

സമിതി മധ്യമേഖല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജന്‍ പി.ജോര്‍ജിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

അതിരൂപതാ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍ ,ഫാ നിബിന്‍ കുര്യാക്കോസ്, എം.വി.ജോര്‍ജ് മാക്കാ പറമ്പില്‍ ,ജോര്‍ജ് മുല്ലോത്ത്, രാജു എന്നിവര്‍ പ്രസംഗിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും സെമിനാറില്‍ പങ്കെടുത്തു.

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍