Kerala

കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യവുമായി അമല

Sathyadeepam

അമല നഗര്‍: അമല ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേശദാനം=സ്‌നേഹദാനം എന്ന കാരുണ്യകൂട്ടായ്മയുടെ 19-ാമത്തെ പൊതുസമ്മേളനത്തില്‍ വെച്ച് കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗുകള്‍ വിതരണം ചെയ്തു. 2014 ല്‍ ആരംഭിച്ച ഈ പദ്ധതിക്ക് 5 വയസ്സു മുതല്‍ 60 വയസ്സുവരെയുള്ളവര്‍ മുടി ദാനം ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള സോന ബിജു, മീനാക്ഷി മേനോന്‍, മറിയ റോണ എന്നിവര്‍ തല മുണ്ഡനം നടത്തി മുടി ദാനം ചെയ്തു എന്ന് പി.ആര്‍.ഓ. ശ്രീ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു. നന്ദകുമാര്‍ (തിരുവനന്തപുരം), എന്‍. രഞ്ജിത്ത് (നിലമ്പൂര്‍), സജിത് കൃഷ്ണന്‍ (തൃശ്ശൂര്‍) എന്നീ പുരുഷന്‍മാരും 30 സെ.മി. നീളത്തില്‍ മുടി മുറിച്ച് നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍ ലയ ബിജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ജെയ്‌സ് മുണ്ടന്മാണി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. രാകേഷ് എല്‍.ജോ, പി.കെ. സെബാസ്റ്റ്യന്‍, സീനത്ത് അഷറഫ്, സിജുകുമാര്‍, ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്