വിശുദ്ധ എവുഫ്രാസിയ (382-412) : മാര്‍ച്ച് 13

വിശുദ്ധ എവുഫ്രാസിയ (382-412) : മാര്‍ച്ച് 13
Published on

എവുഫ്രാസിയയ്‌ ക്ക് 12 വയസ്സായപ്പോള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്ന യുവാവ് വിവാഹത്തിനു നിര്‍ബന്ധിച്ചുതുടങ്ങി. അപ്പോള്‍ എവുഫ്രാസിയ രാജാവ് അര്‍ക്കേസിയസിനെഴുതി. "ഞാന്‍ സ്വീകരിച്ച ദൈവവിളിയില്‍ത്തന്നെ തുടരുവാന്‍ എന്നെ അനുവദിക്കണം. രാജ്യഭരണം ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളെല്ലാം വിറ്റ് സാധുക്കളുടെ സംരക്ഷണത്തിന് ഉപയോഗിക്കണം. എന്റെ അടിമകളെയെല്ലാം സ്വതന്ത്രരാക്കണം." എവുഫ്രാസിയ, ഭൗതിക സുഖഭോഗങ്ങളില്‍ നിന്നെല്ലാം നിര്‍ബന്ധപൂര്‍വ്വം അകന്നു. കൂടുതല്‍ ലളിതവും കഠിനവുമായ ജീവിതരീതി സ്വീകരിച്ചുകൊണ്ടിരുന്നു. മുപ്പതാമത്തെ വയസ്സില്‍ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ (ടര്‍ക്കി) സെനറ്ററായിരുന്ന ആന്റിഗണസിന്റെ മകളായിരുന്നു വി. എവുഫ്രാസിയ. ആന്റിഗണസ്, ചക്രവര്‍ത്തി തിയഡോഷ്യസ് ഒന്നാമന്റെ ബന്ധുവുമായിരുന്നു. എവുഫ്രാസിയ ജനിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പേ ആന്റിഗണസ് മരണമടഞ്ഞു. ചക്രവര്‍ത്തി എവുഫ്രാസിയയുടെയും അമ്മയുടെയും സംരക്ഷണം ഏറ്റെടുത്തു. മാത്രമല്ല, അന്നത്തെ ആചാരമനുസരിച്ച്. അഞ്ചുവയസ്സുള്ള എവുഫ്രാസിയയും ഒരു ധനാഢ്യന്റെ മകനുമായുള്ള വിവാഹവാഗ്ദാനം നടത്തുകയും ചെയ്തു. എന്നാല്‍ എവുഫ്രാസിയയുടെ വിധവയായ അമ്മയ്ക്കുവേണ്ടി വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ അവര്‍ ചക്രവര്‍ത്തിയുടെ സംരക്ഷണം ഉപയോഗിച്ച് ഈജിപ്തില്‍ പോയി ഒരു കന്യകാലയത്തിനു സമീപം താമസം തുടങ്ങി.
ഏഴു വയസ്സായപ്പോള്‍ കന്യാസ്ത്രീകളുടെ ജീവിതത്തോടു താല് പര്യം തോന്നിയ എവുഫ്രാസിയ മഠത്തില്‍ ചേരുവാന്‍ അമ്മയോട് അനുവാദം ചോദിച്ചു. മകളില്‍ ദൈവവരപ്രസാദം കാണുന്നുണ്ടെന്നു മഠാധിപ പറഞ്ഞപ്പോള്‍, അവളെ മഠത്തില്‍ ചേര്‍ക്കുവാന്‍ അമ്മ അനുവാദം നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കന്യാസ്ത്രീയുടെ വേഷത്തില്‍ മകളെ കണ്ട അമ്മ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു: മാതാവേ, ഇതെന്റെ കല്യാണവേഷമാണ്. എന്റെ പ്രിയനായ ഈശോയോടുള്ള സ്‌നേഹബന്ധത്തിന്റെ അടയാളം. അധികനാള്‍ കഴിയുന്നതിനുമുമ്പേ ആ അമ്മ മരണമടഞ്ഞു.
എവുഫ്രാസിയക്ക് 12 വയസ്സായപ്പോള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്ന യുവാവ് വിവാഹത്തിനു നിര്‍ബന്ധിച്ചുതുടങ്ങി. അപ്പോള്‍ എവുഫ്രാസിയ രാജാവ് അര്‍ക്കേസിയസിനെഴുതി. "ഞാന്‍ സ്വീകരിച്ച ദൈവവിളിയില്‍ത്തന്നെ തുടരുവാന്‍ എന്നെ അനുവദിക്കണം. രാജ്യഭരണം ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളെല്ലാം വിറ്റ് സാധുക്കളുടെ സംരക്ഷണത്തിന് ഉപയോഗിക്കണം. എന്റെ അടിമകളെയെല്ലാം സ്വതന്ത്രരാക്കണം."
ചക്രവര്‍ത്തി അവളുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിച്ചു. എവുഫ്രാസിയ, ഭൗതിക സുഖഭോഗങ്ങളില്‍ നിന്നെല്ലാം നിര്‍ബന്ധപൂര്‍വ്വം അകന്നു. കൂടുതല്‍ ലളിതവും കഠിനവുമായ ജീവിതരീതി സ്വീകരിച്ചുകൊണ്ടിരുന്നു. മുപ്പതാമത്തെ വയസ്സില്‍ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ക്രിസ്തു ഒരിക്കലും ഒരു കാര്യത്തിലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. നമ്മള്‍ കൊടുക്കുന്നതു മാത്രം അവിടുന്ന് സ്വീകരിക്കുന്നു. എന്നാല്‍ നമ്മള്‍ മുഴുവനും അവിടുത്തേക്ക് സമര്‍പ്പിക്കപ്പെടുന്നതുവരെ അവിടുത്തെ പൂര്‍ണ്ണമായി നമുക്കു ലഭിക്കുന്നില്ല.
സെ. തെരേസ ഓഫ് ആവില

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org