Kerala

അമല ആയുര്‍വ്വേദാശുപത്രിയ്ക്ക് 3-ാം തവണയും എന്‍.എ.ബി.എച്ച്. അംഗീകാരം

Sathyadeepam

അമല ആയുര്‍വ്വേദാശുപത്രിയ്ക്ക് ദേശീയ ഗുണനിലവാരഏജന്‍സിയായ എന്‍.എ.ബി.എച്ച്. അംഗീകാരം മൂന്നാം തവണയും ലഭിച്ചു. 2012 ലാണ് ആദ്യ അംഗീകാരം ലഭിച്ചത്. രമ്യ ഹരിദാസ് എം.പി. അംഗീകാര സര്‍ട്ടിഫിക്കറ്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിന് കൈമാറി. ഇതോടെ ഈ അംഗീകാരം തുടര്‍ച്ചയായി ലഭിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നായ് അമല ആയുര്‍വ്വേദാശുപത്രി മാറി. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട്

ഡോ. രാജേഷ് ആന്റോ, ആയുര്‍വ്വേദ കസള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സിസ്റ്റര്‍ ഓസ്റ്റിന്‍, ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. രോഹിത്ത് എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്