ചേർത്തല - മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സി എൽ സി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 32-ാമത് അഖില കേരള കേരളാ ക്വിസ് മത്സരം നവംബർ 7 ന് രാവിലെ 9 മണിക്ക് ചേർത്തല മുട്ടം സെന്റ് മേരീസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തുന്നു.
സംസ്ഥാനത്തെ ഹൈസ്കൂൾ - പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിൽ ഒരു സ്ക്കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. മത്സരത്തിൽ ദൃശ്യ - ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ്.
വിജയികൾക്ക് 15,001 രൂപയും എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം: 10,001 രൂപയും എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം: 7,501 രൂപയും എവർറോളിംഗ് ട്രോഫിയും, നാലാം സമ്മാനം: 6,001 രൂപയും എവർറോളിംഗ് ട്രോഫിയും, അഞ്ചാം സമ്മാനം: 5,001 രൂപയും എവർറോളിംഗ് ട്രോഫിയും, ആറാം സമ്മാനം: 3,001 രൂപയും, ഏഴാം സമ്മാനം: 2,501 രൂപയും, എട്ടാം സമ്മാനം: 2,001 രൂപയും,
സെമി ഫൈനൽ റൗണ്ടിൽ വരുന്ന എല്ലാ ടീമുകൾക്കും 1,001 രൂപയും, കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ഉടൻ രജിസ്റ്റർ ചെയ്യുക.
വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
8139885966, 9249958748