Kerala

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കുമരകം അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍, കൈപ്പുഴ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍, ചേര്‍പ്പുങ്കല്‍ അഗാപ്പെ സെന്ററുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. ഗ്രാമവികസന സമിതി പ്രസിഡന്റുമാരും ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും സിസ്റ്റേഴ്‌സും സിബിആര്‍ സ്റ്റാഫ് അംഗങ്ങളും കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും കുട്ടികളോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. കരോള്‍ റാലി, സ്‌നേഹവിരുന്ന്, കേക്ക് വിതരണം, കുട്ടികളുടെ കലാപരിപാടികള്‍, ക്രിസ്തുമസ് സമ്മാനം കൈമാറല്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.

അഹം അലിയുന്ന അരങ്ങുകൾ

ധന്യന്‍ പഞ്ഞിക്കാരനച്ചന്‍ അനുസ്മരണകൃതജ്ഞതാബലി കോതമംഗലം കത്തീഡ്രലില്‍

കെ സി വൈ എം വിജയപുരം രൂപതയ്ക്ക് പുതുനേതൃത്വം

വിശുദ്ധ ആഗ്നസ് (304) : ജനുവരി 21

ഇന്ത്യയില്‍ ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ കുത്തനെ കൂടി