കെ സി വൈ എം വിജയപുരം രൂപതയ്ക്ക് പുതുനേതൃത്വം

കെ സി വൈ എം വിജയപുരം രൂപതയ്ക്ക് പുതുനേതൃത്വം
Published on

കോട്ടയം: കെ സി വൈ എം വിജയപുരം രൂപത പ്രസിഡന്റായി രാജ വി (സൂര്യനെല്ലി യൂണിറ്റ്), ജനറല്‍ സെക്രട്ടറിയായി അഞ്ജന ഷാജി (വേളൂര്‍ യൂണിറ്റ്), ട്രഷററായി ബിജിന്‍ പി ബി (പാക്കില്‍ യൂണിറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.

ബ്ലെസിമോള്‍ ദേവസ്യ (പാക്കില്‍ യൂണിറ്റ്), ജോബിന്‍ രാജന്‍ (ചപ്പാത്ത് യൂണിറ്റ്) വൈസ് പ്രസിഡന്റുമാര്‍; ധന്യ മോഹന്‍രാജ് (വെട്ടിമുകള്‍ യൂണിറ്റ്), ആല്‍ഫ്രഡ് ടി ബിനോ (പെരുവ യൂണിറ്റ്) സെക്രട്ടറിമാര്‍; ജോസ് സെബാസ്റ്റ്യന്‍ (ആണ്ടൂര്‍ യൂണിറ്റ്) സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വാര്‍ഷിക സെനറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും ജനുവരി 09, 10, 11 തീയതികളില്‍ വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എം പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് അജിത്ത് അല്‍ഫോണ്‍സ് അധ്യക്ഷനായിരുന്നു. ആത്മീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തപ്പെടുകയും,

'ദൈവം ഹൃദയത്തിനും മസ്തിഷ്‌കത്തിലും ആധുനിക കാലഘട്ടത്തിലെ നിരീശ്വരവാദ പ്രവണതകളെ നേരിടുന്നതിനും യുവജനങ്ങളില്‍ വിശ്വാസവും യുക്തിയും സമന്വയിപ്പിക്കുന്നതിനും ഉള്ള സമഗ്ര കര്‍മ്മ പദ്ധതി', 'ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന അവ്യക്ത നിലപാട്, കപട വാഗ്ദാനങ്ങള്‍' എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഡയറക്ടര്‍

ഫാ. ജോണ്‍ വിയാനി, ജനറല്‍ സെക്രട്ടറി അനു വിന്‍സന്റ്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഫെര്‍ണാണ്ടസ് കോട്ടമേട്, ആനിമേറ്റര്‍ സി. മേരി ജ്യോതിസ്, സെക്രട്ടറി അഞ്ജന ഷാജി, ട്രഷറര്‍ ബിജിന്‍ പി ബി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ എയ്ഞ്ചല്‍ സണ്ണി, ജസ്റ്റിന്‍ രാജന്‍, സെക്രട്ടറി പ്രിന്‍സ് എബ്രഹാം, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ജോസ് സെബാസ്റ്റ്യന്‍, സാമൂഹിക സാമ്പത്തിക ഫോറം കണ്‍വീനര്‍ ജീവന്‍ മാത്യൂസ്, യൂത്ത് കൗണ്‍സില്‍ അംഗങ്ങളായ മനു മാത്യു, അനാമിക അന്ന സുനില്‍, രാജ വി, ജോബിന്‍ രാജന്‍, ജോബിന്‍ ആന്റണി, ധന്യ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org