Kerala

ബോധവത്ക്കരണ ലഘുലേഖകളുടെ പ്രകാശനവും വിതരണവും നടത്തി വിശ്വാസ പരിശീലന വിഭാഗം

Sathyadeepam

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവകാംഗങ്ങൾക്കും, വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കും ലഘുലേഖകൾ വിതരണം ചെയ്തു.

മൊബൈൽ ഫോണും, മറ്റ്‌ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഉപയോഗിക്കുമ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ, അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിൽ നിന്നുള്ള പ്രവർത്തനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് ലഘുലേഖകളായി പ്രസിദ്ധീകരിച്ച് വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തത്.

ഞായറാഴ്ച്ച രാവിലെ 7.00 മണിയുടെ വി. കുർബാനയെ തുടർന്ന് വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ ലഘുലേഖകൾ ഇടവകാംഗങ്ങൾക്ക് നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു.

കുട്ടികളുടെ പെരുമാറ്റത്തിലെ പെട്ടന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുക, സൈബർ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, കുട്ടികൾക്ക് മുന്നിൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തി മാതാപിതാക്കൾ മാതൃകയാകുക, ഡൈനിങ് ടേബിൾ, പ്രാർത്ഥനാമുറി, കിടപ്പുമുറി എന്നിവിടങ്ങളിൽ പൂർണമായും ഫോൺ ഉപയോഗം നിരോധിക്കുക, ഭക്ഷണമേശയിൽ ഫോണും, ടിവിയും ഒഴിവാക്കുക, എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വേളയിൽ ഫോൺ ഉപയോഗിക്കാതിരിക്കുക, മറ്റുള്ളവരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാതിരിക്കുക, രാത്രി 10 മണിക്ക് ശേഷം വീടുകളിൽ ഡിജിറ്റൽ കർഫ്യൂ ഏർപ്പെടുത്തുക, ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനു ശേഷവും കണ്ണുകൾക്ക് 20 സെക്കൻഡ് വിശ്രമം നൽകുക, ആഴ്ചയിലൊരിക്കൽ നോ ഗാഡ്ജെറ്റ് ഡേ ആചരിക്കുക, കുട്ടികൾക്ക് ഫോൺ/ ഇന്റർനെറ്റ് ഉപയോഗിക്കാൻ കൃത്യമായ സമയം നിശ്ചയിക്കുക തുടങ്ങിയുള്ള കുട്ടികൾക്ക് വ്യക്തിപരമായി സ്വയം നിയന്ത്രിക്കാവുന്ന പ്രവർത്തനങ്ങളും മാതാപിതാക്കൾക്കുള്ള കർമ്മപദ്ധതികളുമാണ് ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

ലഘുലേഖ പള്ളിയിൽ വെച്ച് വിശ്വാസികൾക്കും, തുടർന്ന് ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.

വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ്, അധ്യാപകരായ ബിജു പാറയ്ക്ക, ബിജു പെരുമായൻ, ബ്ര. ഷാരോൺ, ലിൻസ് ജോസഫ്, സേവ്യർ റാഫേൽ, അനിത സന്തോഷ്‌, ഷിജി ടോമി എന്നിവർ നേതൃത്വം നൽകി.

എഐ: മനുഷ്യരാശിയുടെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മികച്ചത്, അഥവാ ഏറ്റവും അവസാനത്തേത്!

നിലാവിന്റെ വീട് - 19

ആത്മപാലനത്തോടൊപ്പം കാർഷികരംഗത്തും ജോസഫ് പാനാമ്പുഴ അച്ചൻ

ജൂബിലി കപ്പ് 2K26: ടൂർണമെന്റിന് കളമൊരുങ്ങുന്നു

സീറോ മലബാർ സിനഡ് 'സഭാതാരം' അവാർഡ്; രണ്ട് അല്മായർക്ക്