Kerala

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകള്‍ ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്: ഹാര്‍മണി മ്യൂസിക് ക്ലബിന്റെ സംഗീതസന്ധ്യ ഫാ. സേവ്യര്‍ കുടിയാംശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. ജോയി സാക്‌സ്, റോയി പി. തീയോച്ചന്‍, ഡെന്നി ആന്റണി, അഡ്വ. പ്രദീപ് കൂട്ടാല, ഡോ. ഉണ്ണികൃഷ്ണ കര്‍ത്താ, സലീം ഹാര്‍മണി, പി.വി. മാത്യൂ തുടങ്ങിയവര്‍ സമീപം.

ആലപ്പുഴ: കൊറോണ ഭീതിമൂലം വീടുകളില്‍ ഒറ്റപ്പെട്ട ജീവിതങ്ങളെ സംഗീതത്തില്‍ സാന്ത്വനസ്പര്‍ശമേകി ആഹ്ലാദകരമായ ചെറിയ കൂട്ടായ്മകളിലൂടെ പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിന് ആലപ്പുഴ നഗരത്തില്‍ ഹാര്‍മണി മ്യൂസിക് ക്ലബ് സംഗീതസന്ധ്യ സംഘടിപ്പിച്ചു. കടല്‍ക്കാറ്റില്‍ കുളിര്‍മ്മയില്‍ ഉയര്‍ന്ന മധുരഗാന്ങള്‍ പുതുവര്‍ഷത്തെ വരവേല്ക്കാനുള്ള ഉണര്‍ത്തുപാട്ടുകൂടെയായി.
ആലപ്പുഴ പട്ടണത്തിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയാണ് എട്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന 'ഹാര്‍മണി' മ്യൂസിക് ക്ലബ്. പ്രശസ്ത സംഗീതജ്ഞന്‍ ജോയി സാക്‌സീന്റെ നേതൃത്വത്തില്‍ മുപ്പതോലം ഗായകര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
സംഗീതസന്ധ്യ നെയ്തല്‍ റേഡിയോ ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി ഉദ്ഘാടനം ചെയ്തു. ജോയി സാക്‌സ്, റോയി പി. തീയോച്ചന്‍, ഡെന്നി ആന്റണി, സലീം ഹാര്‍മണി, അഡ്വ. പ്രദീപ് കൂട്ടാല, നസീര്‍ പുന്നയ്ക്കല്‍, പി.വി. മാത്യു, ഡോ. ഉണ്ണികൃഷ്ണന്‍ കര്‍ത്താ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം