![വി. യോഹന്നാൻ [ആമുഖം]](http://media.assettype.com/sathyadeepam%2F2026-03-07%2F50a62zo1%2FguruLOGOSquiz2026stjhnamkm.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ [ആമുഖം]](http://media.assettype.com/sathyadeepam%2F2026-03-07%2F50a62zo1%2FguruLOGOSquiz2026stjhnamkm.jpg?w=480&auto=format%2Ccompress&fit=max)
നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് (രചയിതാവ്)?
- വി. യോഹന്നാന്‍
യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് എന്ന് എന്ത് സാക്ഷ്യപ്പെടുത്തുന്നു?
- പാരമ്പര്യം
ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ ആരെല്ലാമായി ഈ സുവിശേഷത്തില്‍ ചിത്രീകരിക്കുന്നു?
- പ്രേഷ്ഠ ശിഷ്യനായും അവിടത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായും ചിത്രീകരിക്കുന്നു (യോഹ 19:35, 21:24)
എന്ന്? എവിടെവെച്ച് യോഹന്നാന്റെ സുവിശേഷം രചിച്ചു?
- എ.ഡി. 95-ല്‍ എഫേസോസില്‍വെച്ച്
യോഹന്നാന്‍ തന്റെ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശ്യം?
- വി. യോഹന്നാന്‍ പറയുന്നു: ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ് (20:30-31)
യോഹന്നാന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം എന്ത്?
- യേശുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം.
ബാഹ്യമായ വിശദാംശങ്ങളില്‍ തങ്ങിനില്‍ക്കാതെ, ആന്തരാര്‍ഥത്തിലേക്കു ചുഴിഞ്ഞിറങ്ങി എന്ത് വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നത്?
- യേശുവില്‍ പൂര്‍ത്തിയായ രക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നത്.
യോഹന്നാന്റെ സുവിശേഷത്തിനുള്ള വിശേഷണങ്ങള്‍ എന്തെല്ലാം?
- വിശ്വാസത്തിന്റെ സുവിശേഷം, ജീവന്റെ സുവിശേഷം
നാലാമത്തെ സുവിശേഷത്തെ എത്ര ഭാഗങ്ങളായി തിരിക്കാം? ഏവ?
- രണ്ടായി തിരിക്കാം (1) അടയാളങ്ങളുടെ പുസ്തകം (2) മഹത്വത്തിന്റെ പുസ്തകം
ഒരു ആമുഖവും ഒരു അനുബന്ധവും ഉള്ള ഏക സുവിശേഷം?
- വി. യോഹന്നാന്റെ സുവിശേഷം. ആമുഖം 1:1-18, അനുബന്ധം 21:1-25