Kerala

9-ാമത് ദമ്പതീ കോണ്‍ഫറന്‍സ് ഡിസംബര്‍ 12ന്

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ (FACE) കീഴില്‍, മിഷനറി കപ്പിള്‍സ് ഓഫ് ക്രസ്റ്റിന്റെ (MCC) നേതൃത്വത്തില്‍, 9-ാമത് എം.സി.സി ഗ്രേയ്‌സ് റിപ്പിള്‍സ് ദമ്പതീ കോണ്‍ഫറന്‍സ് ഡിസംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഓണ്‍ലൈനായി നടത്തപ്പെടുന്നു. 'ദമ്പതീലയത്തിനൊരു ശ്രേഷ്ഠാത്മീയത' എന്ന വിഷയമാണ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്. ദമ്പതികളുടെ ശാരീരിക മാനസിക ആത്മീയ തലങ്ങളെ സമന്വയിപ്പിക്കുന്നതും സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേക്ക് അവരെ നയിക്കുന്നതുമായ യഥാര്‍ത്ഥ ആത്മീയത എപ്രകാരം രൂപപ്പെടുത്താമെന്നും എങ്ങനെ ഈ ആത്മീയതയില്‍ ജീവിക്കാന്‍ ദമ്പതികളെ ഒരുക്കാമെന്നും ഈ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നു.

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി, മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിഷയാവതരണം അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന്‍ നടത്തും. എം.സി.സി അതിരൂപത കോര്‍ഡിനേറ്റര്‍ ദമ്പതി റൈഫണ്‍ ജോസഫ് & ടെസ്സി റൈഫണ്‍, ദമ്പതികളുടെ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. എം.സി.സി സ്ഥാപക ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി (പ്രൊഫസര്‍, മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി) സമാപന സന്ദേശം നല്‍കുന്നതാണ്. കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ വച്ച് നടക്കുന്ന കോണ്‍ഫറന്‍സിന്റെ തത്സമയ സംപ്രേഷണം Jeevalaya Family Vision യൂട്യൂബ് ചാനല്‍ വഴി ദമ്പതികള്‍ക്ക് ലഭിക്കുന്നതാണ്.

റവ. ഫാ. ജിന്റോ പടയാട്ടില്‍ ചെയര്‍മാനും ദമ്പതികളായ റൈഫണ്‍ & ടെസ്സി റൈഫണ്‍ ജനറല്‍ കണ്‍വീനറും, അവരാച്ചന്‍ & സിബി അവരാച്ചന്‍, ജോസ് മാത്യു & മേരിയമ്മ ജോസ് എന്നിവര്‍ ഓര്‍ഗനൈസിങ്ങ് ഭാരവാഹികളുമായി 31 ദമ്പതികളടങ്ങിയ 6 കമ്മിറ്റികള്‍ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം