Kerala

32-ാമതു സിനഡില്‍ പങ്കെടുക്കുന്നത് 55 മെത്രാന്മാര്‍

Sathyadeepam

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 55 മെത്രാന്മാരാണ് സീറോ-മലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡില്‍ പങ്കെടുക്കുന്നത്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുക എന്നതു മാത്രമാണ് സിനഡിന്റെ കാര്യപരിപാടി. സഭയെ സംബന്ധിച്ച മറ്റു വിഷയങ്ങളൊന്നും ഈ സിനഡില്‍ ചര്‍ച്ചാവിഷയമാകില്ല.

സിനഡ് സഭ അഡ്മിനിസ്‌ട്രേറ്ററായ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബിഷപ് വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ ബിഷപ് മാത്യു നെല്ലിക്കുന്നേല്‍ സി എസ് ടി ആണ് ഈ സിനഡില്‍ ആദ്യമായി പങ്കെടുക്കുന്ന മെത്രാന്‍.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം