കുവൈറ്റില്‍ സഭൈക്യ സമ്മേളനം നടത്തി

കുവൈറ്റില്‍ സഭൈക്യ സമ്മേളനം നടത്തി
Published on

SMCA കുവൈറ്റ് പേള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന സഭകളുടെ എക്ക്യൂ മെനിക്കല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടു. 'മാര്‍ത്തോമ്മാ നസ്രാണികളുടെ പൊതു പൈതൃകം: ഇന്നത്തെ തുടര്‍ച്ചകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തിയ കേന്ദ്ര കള്‍ച്ചറല്‍ കണ്‍വീനര്‍ രാജേഷ് ജോര്‍ജ് കൂത്രപ്പള്ളി ഒരേ വിശ്വാസ പൈതൃകത്തിന്റെ അവകാശികളായവര്‍ പലതായി തിരിഞ്ഞു നില്‍ക്കുമ്പോഴും തങ്ങളുടെ പിതാവിന്റെ വിശ്വാസ പ്രഘോഷണം ഏറ്റു ചൊല്ലുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ് എന്ന് പ്രസ്താവിച്ചു.

മാര്‍ത്തോമാ നസ്രാണി പാരമ്പര്യം പേറുന്ന മറ്റു ക്രൈസ്തവ സഭകളുടെയും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ. അരുണ്‍ ബോസ്, സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് സഹ വികാരി ഫാ. ജോബിന്‍ യോഹന്നാന്‍, സെന്റ് ഡാനിയേല്‍ കോംബോനി ഇടവക സഹ വികാരി ഫാ. ജയന്ത് ഒസിഡി എന്നി വര്‍ നടത്തിയ പ്രഭാഷണത്തില്‍ സഭാ സമൂഹങ്ങള്‍ ഏക ദൗത്യ വാഹകരായിരിക്കുകയും പാരമ്പര്യ സംരക്ഷണത്തിലും വിശ്വാസ പ്രഘോഷണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്റെ സമാപന സന്ദേശത്തില്‍ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും ദൈവസ്‌നേഹവും മാതൃകയാക്കി ക്കൊണ്ട് പ്രവാസ ജീവിതത്തില്‍ പരസ്പരം സ്‌നേഹത്തിലും സൗഹൃദത്തിലും സഭാ മക്കള്‍ സഹവസിക്കുന്നതിനെ SMCA കുവൈറ്റ് പ്രസിഡന്റ് ആന്റണി മനോജ് അഭിനന്ദിച്ചു. കുവൈറ്റില്‍ ഇദംപ്രദമമായി സംഘടിപ്പിക്കപ്പെട്ട എക്യൂമെനിക്കല്‍ സമ്മേളനം കുവൈറ്റിലെ മാര്‍ത്തോമ്മാ നസ്രാണി സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും ദൃഢമാക്കിയതായും, ക്രൈസ്തവ പൈതൃകവും സംസ്‌കാര പരമ്പര്യവും പുതുതലമുറയിലേക്കെ ത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടും വിലയിരുത്തപ്പെടുന്നു.

ജനറല്‍ സെക്രട്ടറി ബോബിന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ട്രഷറര്‍ മാര്‍ട്ടിന്‍ പടുവന്‍ നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ജോണ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജോണ്‍ ജോജു, ഓഫീസ് സെക്രട്ടറി ജുബിന്‍ മാത്യു, ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ജോസഫ്, ആര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷിജോ വര്‍ഗീസ്, അംഗങ്ങളായ ഷിന്റോ ജോര്‍ജ്, വിനീത് വിന്‍സെന്റ്, റെജി തട്ടാരടി, കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്കുട്ടി ജോസഫ്, മാത്യു ഫിലിപ്പ്, മാത്യൂസ് പാലുകുന്നേല്‍, സോഷ്യല്‍ വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് മാനുവല്‍ അംഗങ്ങളായ സുനില്‍ തൊടുക, ജോസഫ് അറക്കല്‍ മനോജ് ദേവസ്യ, പത്രോസ് ചെങ്ങനിയാടന്‍,

മീഡിയ കമ്മിറ്റി അംഗം ഷാജു ദേവസ്യ, SMYM പ്രസിഡന്റ് ജിഞ്ചു ചാക്കോ വിമന്‍സ് വിങ് പ്രസിഡന്റ് റിന്‍സി തോമസ്, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബോബി തോമസ്, ഏരിയ കണ്‍വീനര്‍മാരായ ബൈജു ജോസഫ്, ജിം തോമസ്, പ്രിന്‍സ് ജോസഫ്, ബിജു ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രതിനിധികള്‍ കുടുംബ യൂണിറ്റ് ലീഡേഴ്‌സ് എന്നിവര്‍ പരിപാടികളുടെ നേതൃത്വം വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org