Kerala

109 വർഷത്തെ പാരമ്പര്യവുമായി, കത്തോലിക്ക കോൺഗ്രസ്; വത്തിക്കാനിൽ ആഗോള സംഗമം

Sathyadeepam

വത്തിക്കാൻ സിറ്റി: ആഗോളതലത്തിൽ കത്തോലിക്കാ സമുദായത്തിന്റെ ഐക്യവും ശക്തീകരണവും ലക്ഷ്യമിട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ഇന്ന് വത്തിക്കാനിൽ തുടക്കമാകും. 109 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുന്ന സംഗമത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ജൂലൈ മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് കൈമാറിയ പതാക 40 രാജ്യങ്ങളിലൂടെ പ്രയാണം നടത്തി വത്തിക്കാനിലെത്തിയതോടെയാണ് ആഗോള സംഗമത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായത്. നാളെ നടക്കുന്ന സമ്മേളനത്തിൽ രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തും. മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമുദായ ശാക്തീകരണം, ആഗോളതലത്തിലുള്ള ബന്ധങ്ങൾ, ബിസിനസ് നെറ്റ്‌വർക്കിങ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളും ചർച്ചകളും സംവാദങ്ങളും സംഗമത്തിന്റെ ഭാഗമായി നടക്കും. സമുദായത്തിന്റെ വളർച്ചയ്ക്കും കൂട്ടായ മുന്നേറ്റത്തിനും സഹായകമായ ആശയങ്ങളും നയരൂപീകരണ നിർദേശങ്ങളും സമ്മേളനം ചർച്ച ചെയ്യും.പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലോഡിയോ ഗുജറോത്തി, ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരടക്കം സഭാനേതാക്കളും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളും മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കെടുക്കും.

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം കത്തോലിക്ക കോൺഗ്രസ്

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായ കെ.എൽ.സി.എ. പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമൻ മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

പുസ്തകം പ്രകാശനം ചെയ്തു

വിമെൻ വെൽഫെയർ സർവീസസ് ചേർത്തല ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പ് മുട്ടത്തിപറമ്പ് ഇടവകയ്ക്ക്