International

വത്തിക്കാന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറായി വനിത

ഷിജു ആച്ചാണ്ടി

വത്തിക്കാന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറായി ഫ്രാന്‍സിസ് മാര്‍പാപ്പ, ബാര്‍ബര ജറ്റായെ നിയമിച്ചു. ആദ്യമായാണ് മ്യൂസിയങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്ത് ഒരു വനിത നിയമിതയാകുന്നത്. 54 കാരിയായ ജറ്റാ വത്തിക്കാന്‍ മ്യൂസിയങ്ങളുടെ വൈസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1996 മുതല്‍ 2010 വരെ വത്തിക്കാന്‍ അപ്പസ്തോലിക് ലൈബ്രറിയിലെ ഉദ്യോഗസ്ഥയായിരുന്നു. ഇറ്റലിക്കാരിയായ ഇവര്‍ നേപ്പിള്‍സ് യൂണിവേഴ്സിറ്റിയില്‍ കലാചരിത്രത്തില്‍ അദ്ധ്യാപികയായും പ്രവര്‍ത്തിക്കുന്നുണ്ട്.

വത്തിക്കാനില്‍ വിവിധ വിഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരികയാണ്.

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!

ചേര്‍ത്തലയ്ക്ക് വിസ്മയ കാഴ്ചയായി ക്രിസ്മസ് വിളംബര സന്ദേശ റാലി

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നവതി സ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഹെല്‍ത്ത് കലണ്ടര്‍

ക്രിസ്മസ് : ദൈവസ്‌നേഹത്തിന്റെ വിളംബരം

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി