International

റോമിന്‍റെ വനിതാമേയര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

sathyadeepam

റോം നഗരത്തിന്‍റെ മേയറായി സ്ഥാനമേറ്റ വിര്‍ജീനിയ റാജി, ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. റോമിന്‍റെ മേയറാകുന്ന ആദ്യത്തെ വനിതയാണ് വിര്‍ജീനിയ. മകന്‍റെയും മാതാപിതാക്കളുടെയും ഒപ്പമാണ് മേയര്‍ മാര്‍പാപ്പയെ കാണാന്‍ എത്തിയത്. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കഴിയു ന്ന ദരിദ്രരായ ജനങ്ങളെ കുറിച്ചു വിവരിക്കു ന്ന ഒരു വീഡിയോ മേയര്‍ മാര്‍പാപ്പയ്ക്കു കൈമാറി. സ്നേഹസമ്പന്നനായ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച വികാരപരമായിരുന്നുവെന്നും ഹൃദയസ്പര്‍ശിയായ ഒരനുഭവമായിരുന്നു അതെന്നും മേയര്‍ വിര്‍ജിനീയ പിന്നീടു പറഞ്ഞു.

ഇ.എസ്.എ. - ശാശ്വതപരിഹാരം വേണം: കെസിബിസി

കാരുണ്യ മാതാവ് : സെപ്തംബര്‍ 24

റൂത്ത് [അധ്യായം 1] - Part 2

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്