International

യുവജനങ്ങള്‍ക്ക് അസ്വസ്ഥത പകരുന്നത് യേശുക്രിസ്തു: ഫ്രാന്‍സിസ് മാര്‍പാപ്പ

sathyadeepam

യുവജനങ്ങളുടെ ഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയിരിക്കുന്നത് യേശുക്രിസ്തു തന്നെയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യുവജനങ്ങളെ അലട്ടുന്നതും അവരെ അസ്വസ്ഥരാക്കുന്നതുമായ നിരവധി കാര്യങ്ങളുണ്ട്. ഒരു യുവാവ് അസ്വസ്ഥനാകുന്നില്ലെങ്കില്‍ അവന്‍ വൃദ്ധതുല്യനായി തീര്‍ന്നിരിക്കുന്നു എന്നാണര്‍ത്ഥം. ഈ അസ്വസ്ഥതകള്‍ക്ക് ശമനമേകാന്‍ സാധിക്കുന്നത് യേശുവിനാണ്. യേശുവിന്‍റെ പക്കലെത്തി അസ്വസ്ഥത ശമിപ്പിക്കുക. അതിനായി യേശു കാത്തിരിക്കുകയാണ് – മാര്‍ പാപ്പ വിശദീകരിച്ചു.
അമേരിക്കയിലെ വാഷിംഗ്ടണില്‍ സംഘടിപ്പിക്കപ്പെട്ട ഒരു എക്യുമെനിക്കല്‍ യുവജന കൂട്ടായ്മയ്ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും