International

മാധ്യമസേവനം മഹത്തരം: ഫാ.ലൊംബാര്‍ദിയുടെ വിടവാങ്ങല്‍ സന്ദേശം

sathyadeepam

മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്നതു മഹത്തായ സേവനമാണെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറും വക്താവുമായി ഒരു പതിറ്റാണ്ടു പ്രവര്‍ത്തിച്ച ഫാ. ഫെഡറിക് ലൊംബാര്‍ദി പ്രസ്താവിച്ചു. സ്ഥാനമൊഴിയുന്ന ഫാ. ലൊംബാര്‍ദി വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്ത കര്‍ക്കെഴുതിയ കത്തില്‍ അവര്‍ക്കു നന്ദി പറഞ്ഞു. മാധ്യമരംഗത്തു മറ്റുള്ളവര്‍ക്കു സേവനം ചെയ്യാന്‍ വലിയ അവസരങ്ങളുണ്ടെന്നും അവസരങ്ങളുള്ളതുകൊണ്ടു തന്നെ ഉത്തരവാദിത്വങ്ങളും വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു മാര്‍പാപ്പമാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ ഫാ. ലൊംബാര്‍ദി മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. സഭയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോയത്. മാനവചരിത്രത്തിലെ തന്നെ സുപ്രധാന നിമിഷങ്ങള്‍. ഇവയുടെ പ്രാധാന്യം സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ അറിയിക്കാനും കഴിഞ്ഞത് വലിയ കാര്യമാണ് – ഫാ. ലൊംബാര്‍ദി പറഞ്ഞു. പുതിയ വക്താക്കളും പ്രസ് ഓഫീസ് മേധാവികളുമായ ഗ്രെഗ് ബര്‍ക്, പലോമ ഗാര്‍സിയ ഒവെജെരോ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫാ. ലൊംബാര്‍ദി കത്ത് അവസാനിപ്പിക്കുന്നത്. ഈശോസഭാവൈദികനാണ് ഫാ. ലൊംബാര്‍ദി.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും