International

ഫ്രാന്‍സിലെ നഗരചത്വരത്തിനു ഫാ. ഹാമെലിന്‍റെ നാമം

sathyadeepam

ദിവ്യബലിയര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫ്രാന്‍സിലെ ഫാ. ഷാക് ഹാമെലിന്‍റെ പേര് നഗരത്തിലെ ഒരു പൊതു അങ്കണത്തിനു നല്‍കിക്കൊണ്ട് അദ്ദേഹത്തെ ആദരിക്കാന്‍ പാരീസിലെ അധികാരികള്‍ തീരുമാനിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍റെ പേരിലുള്ള ഒരു ഇടവക പള്ളിയുടെ മുമ്പില്‍ കിടക്കുന്ന ഈ സ്ഥലത്തിന് ഇതുവരെ ഔദ്യോഗികമായ പേരുകളില്ലായിരുന്നു. സഭാപരമായ സമ്മേളനങ്ങള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കുക പതിവായിരുന്നു. ഈ ചത്വരത്തിനു ഫാ. ഹാമെലിന്‍റെ പേരു നല്‍കാമെന്ന നിര്‍ദേ ശം ഉയര്‍ന്നു വന്നപ്പോള്‍ ഏകകണ്ഠമായാണ് നഗരത്തിന്‍റെ ഭരണസമിതി തീരുമാനമെടുത്തതെന്നു മേയര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 26-നാണ് ഫാ. ഹാമെല്‍ കൊല്ലപ്പെട്ടത്. ഫാ. ഹാമെല്‍ ധീരമായ ഈ രക്തസാക്ഷിത്വത്തിലൂടെ തന്നെ വാഴ്ത്തപ്പെട്ടവനായി മാറിയെന്നു അനുശോചനസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഫാ. ഹാമെലിന്‍റെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്