International

പോളണ്ടില്‍ ഞായറാഴ്ച കടകള്‍ അവധിയാക്കാന്‍ സാദ്ധ്യത

Sathyadeepam

ഞായറാഴ്ചകളില്‍ കടകള്‍ തുറന്നു കച്ചവടം ചെയ്യുന്നത് പോളണ്ടില്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സാദ്ധ്യത. ഇതിനാവശ്യമായ ഒരു ബില്‍ ഇപ്പോള്‍ ദേശീയ നിയമനിര്‍മ്മാണസഭയുടെ പരിഗണനയിലാണ്. പാര്‍ലിമെന്‍റിന്‍റെ അധോസഭ ഈ ബില്‍ പാസ്സാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമദിനം ലഭിക്കുന്നതിനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനുമാണ് ഈ നിയമനിര്‍മ്മാണം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. 2018-ല്‍ മാസത്തില്‍ രണ്ടു ഞായറാഴ്ചകളിലും 2019-ല്‍ മാസത്തില്‍ ഒരു ഞായറാഴ്ചയും കച്ചവടം അനുവദിക്കും. 2020 ല്‍ ഞായറാഴ്ചകളിലെ കച്ചവടം പൂര്‍ണമായി അവസാനിപ്പിക്കും. കടകള്‍ക്കു മാത്രം പോരാ ഈ നിയമമെന്നും എല്ലാ തൊഴില്‍മേഖലകളേയും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പോളിഷ് കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും