International

പരമ്പരാഗത ആയുധങ്ങളുടെ നശീകരണശേഷി അവഗണിക്കരുത് : വത്തിക്കാന്‍

sathyadeepam

ആണവ, രാസ, ജൈവ ആയുധങ്ങളെ പോലെ തന്നെ വിനാശകരമായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ളവയാണ് പരമ്പരാഗത ആയുധങ്ങളെന്ന വസ്തുത അവഗണിക്കരുതെന്ന് വത്തിക്കാന്‍. യുദ്ധക്കുറ്റങ്ങളും മാനവീകതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്യുവാന്‍ അതിശക്തങ്ങളും വിനാശകരങ്ങളുമായ പരമ്പരാഗതാ യുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്ര സഭ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും യുഎന്നിലെ വത്തിക്കാന്‍ പ്രതിനിധിയായ (സ്ഥിരം നിരീക്ഷകന്‍) ആര്‍ച്ചുബിഷപ് ബെര്‍ണഡിറ്റ ഓസ വ്യക്തമാക്കി. കൂട്ടനശീകരണായുധങ്ങള്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച യുഎന്നിന്റെ ഒരു ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കപ്പെടുന്നതുപോലുള്ള മാനവിക ദുരന്തങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്കുമുമ്പില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അതെല്ലാം ശക്തമായ പരമ്പരാഗതായുധങ്ങള്‍ ഉപയോഗിച്ചാണു നടത്തുന്നതെന്നും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ദശലക്ഷകണക്കിന് അഭയാര്‍ ത്ഥികളും ഭവനരഹിതരും ഇന്ന് ഈ ചര്‍ച്ചാവേദിയിലേയ്ക്ക് ഒരു സുപ്രധാന സന്ദേശമയയ്ക്കുന്നുണ്ട്. ഇവരെല്ലാം ഓടിപ്പോന്നതോ മരണമടഞ്ഞതോ ആയ നഗരങ്ങളും ജനപഥങ്ങളും തീര്‍ത്തും തകര്‍ക്കപ്പെട്ടത് ആണവായുധങ്ങളാലോ രാസായുധങ്ങളാലോ അല്ല, മറിച്ചു ശക്തമായ പരമ്പരാഗതായുധങ്ങളാലായിരുന്നു എന്നതാണ് ആ സന്ദേശം. ആയുധങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന രാജ്യങ്ങള്‍ അസ്ഥിരത നിലനില്‍ക്കുന്ന രാജ്യങ്ങളിലോ പ്രദേശങ്ങളിലോ അതു വില്‍ക്കരുതെന്ന് വത്തിക്കാന്‍ എപ്പോഴും ആവശ്യപ്പെടുന്നതാണ്. ഇത്തരം സ്ഥലങ്ങളിലെ ഭരണകൂടേതര ശക്തികളുടെ കൈയില്‍ വന്നുപെടുന്ന ആയുധങ്ങള്‍ അവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതാണ് നാമിന്നു കണ്ടു വരുന്നത് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്