International

‘തീവ്രയാഥാ സ്ഥിതികരു’മായി സംഘര്‍ഷമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

sathyadeepam

കത്തോലിക്കാസഭയിലെ തീവ്രയാഥാസ്ഥിതികരുമായി അഭിപ്രായസംഘര്‍ഷമുണ്ടോയെന്ന ചോദ്യത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ ഇല്ലെന്നു മറുപടി നല്‍കി. ഒരു അര്‍ജന്‍റീനിയന്‍ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ചോദ്യം മാര്‍പാപ്പ നേരിട്ടത്. ചോദ്യകര്‍ത്താവാണ് തീവ്രയാഥാസ്ഥിതികര്‍ എന്ന പ്രയോഗം നടത്തിയത്. അവര്‍ അവരുടെ ജോലി ചെയ്യുന്നു, ഞാന്‍ എന്‍റെയും എന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി. മുറിവേറ്റ കുടുംബങ്ങളെ മനസ്സിലാക്കുന്ന, തുറവിയുള്ള ഒരു സഭയെയാണ് ഞാനാവശ്യപ്പെടുന്നത്. പിന്തിരിഞ്ഞു നോക്കാതെ ഞാന്‍ എന്‍റെ പാതയിലൂടെ മുന്നോട്ടു പോകുന്നു. ഞാനാരുടെയും തല വെ ട്ടുന്നില്ല. ഞാനതൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല – മാര്‍പാപ്പ വിശദീകരിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും