International

ട്രംപിന്‍റെ പ്രൊലൈഫ് നയങ്ങള്‍ സ്വാഗതാര്‍ഹം, അഭയാര്‍ത്ഥിനയം ആശങ്കാജനകം -യു എസ് ആര്‍ച്ചുബിഷപ്

sathyadeepam

പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം സ്വീകരിച്ചിരിക്കുന്ന പ്രൊലൈഫ് നയം സ്വാഗതാര്‍ഹമാണെന്ന് അമേരിക്കയിലെ നെവാര്‍ക്ക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോസഫ് ടോബിന്‍ പ്രസ്താവിച്ചു. പക്ഷേ അഭയാര്‍ത്ഥിനയം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊലൈഫ് പ്രചാരണപരിപാടിയായ മാര്‍ച്ച് ഫോര്‍ ലൈഫില്‍ വൈസ് പ്രസിഡന്‍റും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്തത് പ്രോത്സാഹനജനകമാണ്. വന്‍ ജനപങ്കാളിത്തമുള്ളതാണെങ്കിലും മാധ്യമങ്ങള്‍ ഈ മാര്‍ച്ചിനെ അവഗണിക്കുകയാണു പതിവ്. അതില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്‍റ് എത്തിയതു വലിയ ഊര്‍ജം പകരുന്നു. ഭരണകൂടം ഈ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് പ്രത്യാശ പകരുന്നു. – കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, അഭിയാര്‍ത്ഥികളെ സംബന്ധിച്ച് ട്രംപ് ഇതിനകം പുറപ്പെടുവിച്ച ഉത്തരവ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികളെ ദോഷകരരമായി ബാധിക്കും. ഈ നയത്തെ അമേരിക്കന്‍ മെത്രാന്മാര്‍ എതിര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പയുടെ പിന്തുണയുമുണ്ട്. -അദ്ദേഹം വിശദീകരിച്ചു.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം