International

കൊല്ലപ്പെട്ട സെമിനാരിക്കാരെ വാഴ്ത്തപ്പെട്ടവരാക്കി

Sathyadeepam

1930-കളില്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെട്ട 9 വൈദികവിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്പെയിനിലെ ഒവീദോയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ വത്തിക്കാന്‍ വിശുദ്ധ നാമകരണകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ആഞ്ജെലോ ബെച്ചിയു മുഖ്യകാര്‍മ്മികനായി. വിശുദ്ധവും ഉദാരവുമായ വിധത്തില്‍ ദൈവത്തേയും ദൈവജനത്തേയും സേവിക്കുവാന്‍ വൈദികവിദ്യാര്‍ത്ഥികളേയും വൈദികരേയും മെത്രാന്മാരേയും പ്രചോദിപ്പിക്കുകയാണ് വാഴ്ത്തപ്പെട്ടവരായ സെമിനാരി വിദ്യാര്‍ത്ഥികളുടെ ജീവിതസാക്ഷ്യമെന്നു ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രസ്താവിച്ചു. അപവാദങ്ങള്‍ ക്രിസ്തുവിന്‍റെ മണവാട്ടിക്ക് അവമതിപ്പുണ്ടാക്കുമ്പോള്‍ ഒവീദോ രക്തസാക്ഷികളെ പോലെയുള്ളവരെയാണ് സഭയ്ക്കാവശ്യമെന്നു കാര്‍ഡിനല്‍ ബെച്ചിയു പറഞ്ഞു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും