International

ഇന്ത്യാ-പാക് സമാധാനത്തിനായി പാക് സഭകളുടെ സംയുക്ത പ്രാര്‍ത്ഥന

Sathyadeepam

പാക്കിസ്ഥാനിലെ കത്തോലിക്കാസഭ, ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍, ആംഗ്ലിക്കന്‍ സഭ, പ്രിസ്ബിറ്റേരിയന്‍ സഭ, സാല്‍വേഷന്‍ ആര്‍മി എന്നിവ സംയുക്തമായി ലാഹോറില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തി. സമ്മേളനത്തിലേയ്ക്കു മുസ്ലീം നേതാക്കളും ക്ഷണിക്കപ്പെട്ടിരുന്നു. കശ്മീരില്‍ സമാധാനം സാദ്ധ്യമാക്കുന്നതിനു വേണ്ടിയായിരുന്നു പ്രാര്‍ത്ഥന. പാക്കിസ്ഥാന്‍ മെത്രാന്‍ സംഘത്തിന്‍റെ സഭൈക്യ-മതാന്തര സംഭാഷണ കമ്മീഷന്‍ സെക്രട്ടറിയായ കപ്പുച്ചിന്‍ സന്യാസി ഫാ. ഫ്രാന്‍സിസ് നദീം സഭൈക്യപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ സാഹോദര്യം സാദ്ധ്യമാകണമെന്നും രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു പരിഹാരം ആയുധങ്ങള്‍ക്കു പകരം സംഭാഷണത്തിലൂടെ തേടാന്‍ സാധിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥനായോഗത്തിനു ശേഷം എല്ലാ സഭാനേതാക്കളും ചേര്‍ന്ന് പ്രാവുകളെ പറത്തുകയും ചെയ്തു.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം