International

വനിതാ ഡീക്കന്‍മാരുടെ സാധ്യത പഠിക്കാന്‍ വിശ്വാസകാര്യാലയം

Sathyadeepam

കത്തോലിക്കാസഭയുടെ നേതൃതലത്തില്‍, വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതു കൂടുതല്‍ പഠനവിധേയമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ വിശ്വാസകാര്യാലയത്തോട് ആവശ്യപ്പെട്ടതായി ആഗോളസിനഡിന്റെ സംഘാടകര്‍ അറിയിച്ചു. വനിതാഡീക്കന്മാരെ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെയാണ് കാര്യാലയത്തോട് പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റുമായി യോജിച്ച് വനിതകളുടെ സേവനമേഖലകളുടെ വിവിധ വശങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനാണ് വിശ്വാസകാര്യാലയം ഉദ്ദേശിക്കുന്നതെന്ന് കാര്‍ഡിനല്‍ മാരിയോ ഗ്രെക്ക് അറിയിച്ചു. ഇതിന്റെ ദൈവശാസ്ത്രപരവും കാനോനികവുമായ വശങ്ങള്‍ കാര്യാലയം പഠിക്കാന്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് ഒരു ഔദ്യോഗിക രേഖ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പഠനം നടത്തുന്നത്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16