International

വിനോദയാത്രികര്‍ പരിസ്ഥിതിയെയും മനുഷ്യരെയും മാനിക്കണം: വത്തിക്കാന്‍

Sathyadeepam

ഒഴിവുകാല യാത്രകള്‍ ചെയ്യു ന്നവര്‍ പരിസ്ഥിതിയോടും മനുഷ്യവ്യക്തികളോടും ഉത്പന്നങ്ങളോടും ഉത്തരവാദിത്വം പുലര്‍ത്തണമെന്നു വത്തിക്കാന്‍ ആവശ്യപ്പെട്ടു. റോമിലും പാശ്ചാത്യരാജ്യങ്ങളിലും ആളുകള്‍ ഒഴിവുകാലം ആ ഘോഷിക്കാന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് വത്തിക്കാന്‍റെ നിര്‍ദേശം പുറത്തുവരുന്നത്. ലോക ടൂറിസം ദിനാചരണത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ ഉത്തരവാദിത്വടൂറിസമെന്ന ആശയത്തെ പിന്തുണച്ചുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സെപ്തംബര്‍ 27 ആണ് ലോക ടൂറിസം ദിനം. "സുസ്ഥിര ടൂറിസം – ഒരു വികസനോപാധി" എന്നതാണ് ഈ വര്‍ഷത്തെ ടൂറിസം ദിനാഘോഷത്തിന്‍റെ മുഖ്യപ്രമേയം.

അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം 120 കോടി ആയെന്നാണ് ലോക ടൂറിസം സംഘടനയുടെ കണക്ക്. ആഗോളതലത്തില്‍ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്‍റെ 10 ശതമാനം ഈ മേഖലയില്‍ നിന്നാണ്. ആകെ കയറ്റുമതിയുടെ 7 ശതമാനവും ടൂറിസമാണ്. 11 ജോലികളിലൊന്ന് ഈ മേഖലയിലാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടു തന്നെ മനുഷ്യരുടെ മറ്റേതൊരു കര്‍മ്മമേഖലയെയും പോലെ ടൂറിസത്തെ കുറിച്ചും ക്രൈസ്തവര്‍ വിചിന്തനം നടത്തേണ്ടതുണ്ടെന്നു കാര്‍ഡിനല്‍ ടര്‍ക്സണ്‍ വ്യക്തമാക്കി.

ടൂറിസം സമ്പദ്വ്യവസ്ഥകള്‍ക്ക് വികസനവും പുതിയ അവസരങ്ങളും നല്‍കുന്ന മേഖലയാണെന്നു കാര്‍ഡിനല്‍ ടര്‍ക്സണ്‍ ചൂ ണ്ടിക്കാട്ടി. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ സംഭാവനകള്‍ ടൂറിസം നല്‍കുന്നു. അതുകൊണ്ടു തന്നെ വളര്‍ച്ചയ്ക്കും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിനും ടൂറിസത്തെ ഒരു ഉപകരണമായി കണക്കാക്കാം. പക്ഷേ ജീവിതത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും ആത്മീയവുമായ എല്ലാ വശങ്ങളേയും ആശ്ലേഷിച്ചുകൊണ്ട് ഒരു സമഗ്രമനുഷ്യവികസനത്തിന് ഇടയാക്കിയാല്‍ മാത്രമേ ഇതു അര്‍ത്ഥപൂര്‍ണമാകുകയുള്ളൂ. പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹ്യവുമായ സുസ്ഥിരത ടൂറിസത്തിനാവശ്യമാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം