International

വിയറ്റ്‌നാം: കുമ്പസാരിപ്പിക്കുന്നതിനിടെ വൈദികന്‍ കുത്തേറ്റു മരിച്ചു

Sathyadeepam

വിയറ്റ്‌നാമില്‍ ഫാ. ജ്യുസെ (ജോസഫ്) ട്രാങ് ങോക് താങ് കുമ്പസാരിപ്പിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റു മരിച്ചു. ഡൊമിനിക്കന്‍ സന്യാസസമൂഹത്തിലെ അംഗമായിരുന്നു നാല്‍പതുകാരനായ ഫാ. താങ്. കുറ്റവാളിയെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി വൈദികന്‍ ജോലി ചെയ്തിരുന്ന രൂപതയുടെ അധികാരികള്‍ അറിയിച്ചു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹോചിമിന്‍ നഗരത്തില്‍ ജനിച്ച ഫാ. താങ് 2018 ലാണ് ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സില്‍ പുരോഹിതനായി അഭിഷിക്തനായത്. ജനുവരി 30 ന് ഡൊമമിനിക്കന്‍ ആശ്രമത്തില്‍ മൃതസംസ്‌കാരം നടത്തി.

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്