International

നിരായുധീകരണത്തെക്കുറിച്ച് വത്തിക്കാന്‍ വെബിനാര്‍

Sathyadeepam

പകര്‍ച്ചവ്യാധിക്കാലത്തെ സമഗ്ര നിരായുധീകരണ പുരോഗതി എന്ന വിഷയത്തില്‍ വത്തിക്കാനില്‍ ഒരു വെബിനാര്‍ നടത്തി. അന്താരാഷ്ട്ര സംഘടനകളുടെ യും പ്രധാന ലോകമതങ്ങളുടെയും പ്രതിനിധികള്‍ വെ ബിനാറില്‍ സംബന്ധിച്ചു. വത്തിക്കാന്റെ സമഗ്രമനുഷ്യവികസന കാര്യാലയവും നിരായുധീകരണത്തിനും നിര്‍ വ്യാപനത്തിനുമായി യത്‌നിക്കുന്ന സ്‌ക്രാപ് എന്ന സം ഘടനയും ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
സമഗ്രസുരക്ഷയ്ക്കുള്ള അന്താരാഷ്ട്ര ചട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ വിശദീകരിച്ചു. വിദ്വേഷത്തിന്റെ ഉപകരണങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളായി പരിവര്‍ത്തിപ്പിക്കുകയാണ് ആവശ്യം. ആയുധങ്ങളുടെ വ്യാപനം തടയണം. പൊതുനന്മയെ വളര്‍ത്തണം. ദാരിദ്ര്യലഘൂകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. ഭക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗുരുതരമായ പ്രതിസന്ധികള്‍ നിലവിലുണ്ട്. ഇവയ്‌ക്കെതിരെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയതുകൊണ്ടു കാര്യമില്ല. ആരോഗ്യം, സാമൂഹ്യനീതി, ദാരിദ്ര്യനിര്‍മ്മാര്‍ ജനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കണം – കാര്‍ഡിനല്‍ പറഞ്ഞു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്