International

വത്തിക്കാന്‍ മാധ്യമവിഭാഗത്തില്‍ രണ്ട് അല്മായര്‍ക്കു നിയമനം

Sathyadeepam

വത്തിക്കാന്‍ മുഖപത്രമായ ഒസ്സര്‍വത്തോരെ റൊമാനോയുടെ എഡിറ്റോറിയല്‍ ഡയറക്ടറായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ആന്‍ഡ്രിയ ടോര്‍ണിയെല്ലിയേയും ഡയറക്ടറായി പ്രൊഫ. ആന്‍ഡ്രിയ മോണ്ടയേയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ദാരിയോ വിഗാനോയാണ് അനൗദ്യോഗികമായി ആ ചുമതല നിര്‍വഹിച്ചു വന്നിരുന്നത്. ഫ്രാന്‍സിസ് മാര്‍ പാപ്പ വത്തിക്കാന്‍ മാധ്യമവിഭാഗത്തില്‍ വരുത്തുന്ന പരിഷ്കരണങ്ങളുടെ ഭാഗമാണ് പുതിയ നിയമനങ്ങള്‍.

54 കാരനായ ടൊര്‍ണിയെല്ലി വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. വിവിധ പത്രങ്ങളുടെ വത്തിക്കാന്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 52 കാരനും വിവാഹിതനും പിതാവുമായ മോണ്ട, പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളായ ഗ്രിഗോറിയനിലും ലാറ്ററനിലും അദ്ധ്യാപകനായി സേവനം ചെയ്തു വരികയാണ്. ഇരുവരും ഇറ്റലിക്കാരും ഗ്രന്ഥകാരന്മാരുമാണ്.

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6

ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ സന്യസ്ത അഭിഭാഷകരുടെ ദേശീയ ഫോറം

വെനിസ്വേലായുടെ പരമാധികാരം മാനിക്കപ്പെടണം - ലിയോ മാര്‍പാപ്പ

അഭിലാഷ് ഫ്രേസറുടെ നോവലിന് 2025-ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്